Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicken Vendors

Kasaragod

അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ലി​ന്യ​ങ്ങ​ള്‍ കൈ​മാ​റി​യ ചി​ക്ക​ന്‍ ക​ട​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി

കാ​സ​ര്‍​ഗോ​ഡ്: കോ​ഴി​മാ​ലി​ന്യ​ങ്ങ​ള്‍ പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ത​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​നും ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മാ​യി ജി​ല്ല​യി​ല്‍ ഉ​ണ്ടാ​കാ​വു​ന്ന കോ​ഴി​മാ​ലി​ന്യ​ങ്ങ​ളു​ടെ അ​ള​വി​ന​നു​സ​രി​ച്ച് കാ​സ​ര്‍​ഗോ​ഡ് വ്യ​വ​സാ​യ പാ​ര്‍​ക്കി​ല്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി​യോ​ടു​കൂ​ടി​യു​ള്ള ര​ണ്ടു കോ​ഴി മാ​ലി​ന്യ​സം​സ്‌​ക​ര​ണ യൂ​ണി​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. ചി​ക്ക​ന്‍ ക​ട്ടിം​ഗ് സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്ത​ന അ​നു​മ​തി​ക്ക് അം​ഗീ​കൃ​ത മാ​ലി​ന്യ സം​സ്‌​ക​ര​ണ യൂ​ണി​റ്റു​മാ​യി എ​ഗ്രി​മെ​ന്‍റ് വ​യ്ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വു​മു​ണ്ട്.

എ​ന്നാ​ല്‍ ചി​ല ചി​ക്ക​ന്‍ ക​ട്ടിം​ഗ് സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നു​ള്ള കോ​ഴി​മാ​ലി​ന്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ന​ല്‍​കു​ന്നു​വെ​ന്ന പ​രാ​തി പ​രി​ശോ​ധി​ച്ച​ത് പ്ര​കാ​രം ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് വി​വി​ധ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് പി​ഴ ചു​മ​ത്തി. ച​ട്ട​ഞ്ചാ​ലി​ലെ കോ​ഴി​ഫാം ഉ​ട​മ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ആ​വ​ശ്യ​ത്തി​നു​ള്ള കോ​ഴി​ക​ള്‍ നേ​രി​ട്ട് ക​ട്ട് ചെ​യ്ത് ന​ല്‍​കു​ക​യും മാ​ലി​ന്യ​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് ന​ല്‍​കു​ക​യും ചെ​യ്ത​തി​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തി.

ക​ള​നാ​ട് ചി​ക്ക​ന്‍ സ്റ്റാ​ളി​ല്‍ നി​ന്നു​ള്ള കോ​ഴി​മാ​ലി​ന്യ​ങ്ങ​ള്‍ ഭാ​ഗി​ക​മാ​യി മാ​ത്രം അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ന​ല്‍​കി​യ​തി​ന് ഉ​ട​മ​യ്ക്ക് 6,000 രൂ​പ പി​ഴ​യി​ട്ടു. ച​ട്ട​ഞ്ചാ​ലി​ലെ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നു​ള്ള കോ​ഴി​മാ​ലി​ന്യ​ങ്ങ​ളും അ​ന​ധി​കൃ​ത​മാ​യി ന​ല്‍​കി​യ​തി​ന് പി​ഴ ചു​മ​ത്തി.

 

Latest News

Corehub Up